ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി പൊലീസുകാർക്കും കിട്ടും എട്ടിന്‍റെ പണി!

പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ ഉത്തരവ്
ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി പൊലീസുകാർക്കും കിട്ടും എട്ടിന്‍റെ പണി!

തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി പൊലീസുകാരുടെ കൈയിൽ നിന്നും പണം പോകും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന, പൊലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്നും പിഴ ഈടാക്കണമെന്ന് ഡിജിപി ഉത്തരവിട്ടു. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു.

പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ ഉത്തരവ്. എഐ ക്യാമറകൾ സ്ഥാപിച്ചതോടെയാണ് പൊലീസ് വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്താനായത്. ഇതിൽ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമർശനവും ഉയർന്നിരുന്നു. എന്നാൽ പിഴ ലക്ഷങ്ങൾ കടന്നതോടെ നടപടി കടുപ്പിക്കാൻ തീരുമാനിക്കുകയാണ് ഡിജിപി.

ഫൈനടയ്ക്കാൻ സർക്കാർ പണം ചെലവാക്കില്ല. പകരം ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് ഡ്രൈവർമാർ തന്നെ പിഴ ഈടാക്കണമെന്നാണ് നിർദേശം. ഇതോടെ നിയമലംഘകരായ പൊലീസുകാർക്ക് മേൽ കടിഞ്ഞാണിടാൻ ഡിജിപി തീരുമാനിക്കുകയായിരുന്നു. സീറ്റ് ബെൽറ്റും ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുക, സിഗ്നൽ ലൈറ്റ് ലംഘിക്കുക തുടങ്ങിയ നിരവധി നിയമ ലംഘനങ്ങളാണ് പൊലീസിനെതിരെ ലഭിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com