നാലാം ടെസ്റ്റിൽ കരുണിന് പകരം സായി സുദർശൻ; ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

ഇം​ഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്

dot image

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർ കരുൺ നായരെ പുറത്തിരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ആദ്യ മൂന്ന് ടെസ്റ്റുകളിലും മികവിലേക്കുയരാൻ കരുണിന് കഴിഞ്ഞിരുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്ന് കരുണിന് നേടാനായത് വെറും 131 റൺസ് മാത്രമാണ്. 40 റൺസാണ് ടോപ് സ്കോർ. ഇതോടെ നാലാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ സായി സുദർശന് അവസരം നൽകാനാണ് ടീം മാനേജ്മെന്റിന്റെ ആലോചന.

ചേതേശ്വർ പൂജാരയ്ക്ക് ശേഷം മൂന്നാം നമ്പറിൽ മികച്ച ഒരു താരത്തെ കണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യൻ ടീം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ശുഭ്മൻ ​ഗിൽ, ദേവ്ദത്ത് പടിക്കൽ, കെ എൽ രാഹുൽ തുടങ്ങിയവരെ മൂന്നാം നമ്പറിൽ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സായി സുദർശൻ മൂന്നാം നമ്പറിൽ കളിച്ചിരുന്നു. എന്നാൽ രണ്ട്, മൂന്ന് ടെസ്റ്റുകളിൽ കരുൺ നായരാണ് ഈ പൊസിഷനിൽ കളിച്ചത്.

ഇം​ഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇം​ഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. അതിനാൽ മികച്ച ടീമിനെ തന്നെ കളത്തിലെത്തിക്കുകയാകും ടീം മാനേജ്മെന്റിന്റെ ലക്ഷ്യം.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: India might exclude Karun Nair in fourth test

dot image
To advertise here,contact us
dot image