ഏഷ്യന്‍ ഗെയിംസ്; മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

സമ്മാനത്തുകയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ട്
ഏഷ്യന്‍ ഗെയിംസ്; മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. വെളളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സമ്മാനത്തുകയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ട്.

വ്യാഴാഴ്ചയാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായാണ് മന്ത്രിസഭായോഗത്തില്‍ കായികതാരങ്ങള്‍ക്കുള്ള പാരിതോഷികം തീരുമാനിച്ചത്. ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനുള്ള തീരുമാനമെടുത്തത്.

പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാതെ വന്നപ്പോഴുള്ള നിരാശയാണ് താന്‍ മുമ്പ് പ്രകടിപ്പിച്ചതെന്നായിരുന്നു പി ആര്‍ ശ്രീജേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. തൃശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സകൂള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ഏഷ്യന്‍ ഗെയിംസ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുമെന്ന് ഒളിംപ്യന്‍ അറിയിച്ചു. സംസ്ഥാനം നല്‍കുന്ന അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും അഭിനന്ദനം ലഭിക്കുന്നത് പ്രചോദനമാണെന്നും ശ്രീജേഷ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com