നിയമനതട്ടിപ്പ് കേസ്: ഹരിദാസനെ പ്രതിയാക്കില്ല, സാക്ഷിയാക്കാൻ പൊലീസിന് നിയമോപദേശം

അഖിൽ സജീവിനെ നിയമന തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു
നിയമനതട്ടിപ്പ് കേസ്: ഹരിദാസനെ പ്രതിയാക്കില്ല, സാക്ഷിയാക്കാൻ പൊലീസിന് നിയമോപദേശം

തിരുവനന്തപുരം: നിയമനതട്ടിപ്പ് കേസിൽ പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മോളിയെ പ്രതി ചേ‍ർക്കില്ല. സാക്ഷിയാക്കാനാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഹരിദാസനെ പ്രതി ചേർക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കാനാകില്ലെന്നാണ് ലഭിച്ച നിയമോപദേശം.

‌അതേസമയം പ്രതി അഖിൽ സജീവിനെ നിയമന തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ദിവസത്തേക്ക് ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ മറ്റ് കേസുകളിൽ അറസ്റ്റിലായ അഖിൽ സജീവിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.

സ്പൈസസ് ബോർഡ് തട്ടിപ്പിലെ രണ്ടാം പ്രതിയും മുൻ യുവമോർച്ച നേതാവുമായ രാജേഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയായ ലെനിന്‍ രാജിനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഈ സംഘം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്.

സ്പൈസസ് ബോർഡിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് രാജേഷിൻ്റെ അക്കൗണ്ടിലേക്ക് അഖിൽ സജീവ് പണം അയച്ചിരുന്നു. അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

നിയമനതട്ടിപ്പ് കേസ്: ഹരിദാസനെ പ്രതിയാക്കില്ല, സാക്ഷിയാക്കാൻ പൊലീസിന് നിയമോപദേശം
നിയമന തട്ടിപ്പ് കേസ്: ബാസിത് ജുഡീഷ്യൽ കസ്റ്റഡിയിൽ; അഖിൽ സജീവിനെ റിമാന്റ് ചെയ്തു

Related Stories

No stories found.
logo
Reporter Live
www.reporterlive.com