
May 18, 2025
03:12 AM
കോട്ടയം: സോളാര്‍ കേസ് യുഡിഎഫിന് ബൂമറാങ് ആയി മാറിയെന്ന് മന്ത്രി വി എന്‍ വാസവന്‍. യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തുവന്നു. സോളാറിലെ കഥയും കഥാപാത്രങ്ങളും തിരക്കഥയും യുഡിഎഫിന്റേതാണെന്നും വി എന്‍ വാസവന്‍ വിമശിച്ചു.
ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് ആരാണെന്ന് വ്യക്തമാണ്. ഗണേഷ് കുമാര്‍ പേര് വെളിപ്പെടുത്തും എന്ന് പറഞ്ഞപ്പോഴാണ് പ്രതിപക്ഷം നിശബ്ദമായത്. സ്വയം കുഴിയില്‍ വീഴുന്ന പ്രമേയമാണ് യുഡിഎഫ് സഭയില്‍ കൊണ്ടുവന്നതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
'സോളാറില്‍ ആദ്യം പരാതി കൊടുത്തത് മല്ലേലി ശ്രീധരന്‍ നായര്‍ അല്ലേ. ആദ്യ അറസ്റ്റ് നടക്കുന്നത് ജോപ്പന്റെ അല്ലേ. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അല്ലേ.' വി എന്‍ വാസവന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'കേന്ദ്രം പറയുന്നത് കേരളത്തിലെ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം എന്നാണ്. പക്ഷേ കേരളം പെന്‍ഷനും കുടിശികയും ഉള്‍പ്പടെ കൊടുത്തു. കേന്ദ്രം വല്ലാതെ കേരളത്തെ ഞെരുക്കുന്നുണ്ട്. ഇതിനിടയിലും സുഭിക്ഷമായാണ് കേരളം ഓണം ഉണ്ടത്. പ്രതിപക്ഷത്തിന് പറയാന്‍ ഒന്നും ഇല്ല.' മന്ത്രി കൂട്ടിച്ചേര്‍ത്തു.