സ്ത്രീകൾക്ക് ആവശ്യം 50 ശതമാനം സംവരണം; വനിതാ സംവരണ ബിൽ നിയമമാക്കാൻ കാത്തിരിക്കുന്നുവെന്ന് കെ കെ രമ

വനിതാ സംവരണ ബിൽ നിയമമാക്കാൻ കാത്തിരിക്കുകയാണ് സ്ത്രീകളെന്ന് കെ കെ രമ

dot image

തിരുവനന്തപുരം: നിയമനിർമ്മാണ സഭകളിൽ ആനുപാതിക സംവരണമാണ് ആവശ്യമെന്ന് കെ കെ രമ എംഎൽഎ. ചുരുങ്ങിയത് 50 ശതമാനം സംവരണം ആവശ്യമെന്ന് പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കെ കെ രമ പറഞ്ഞു. വനിതാ സംവരണ ബിൽ നിയമമാക്കാൻ കാത്തിരിക്കുകയാണ് സ്ത്രീകൾ. സംവരണം ഇല്ലെങ്കിൽ സ്ത്രീകൾ നേതൃപദവിയിൽ എത്തില്ല. നല്ല കഴിവുള്ള സ്ത്രീകൾ സമൂഹത്തിലുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഉന്നത പദവിയിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നില്ല, പുരുഷ മേധാവിത്വമാണ് ഇതിന് കാരണം.

പുരുഷൻ എല്ലാം കയ്യടക്കി വെച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ സ്ത്രീ സംവരണം അനിവാര്യമാണ്. സ്ത്രീ സമൂഹം പ്രതീക്ഷയോടെയാണ് വനിതാ ബില്ലിനെ കാണുന്നത്. ഈ ബിൽ പ്രതിപക്ഷത്തിന്റെ കൂടെ വിജയമാണ്. സോണിയ ഗാന്ധി യുപിഎ സർക്കാറിൻറെ കാലത്ത് ബില്ല് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ബില്ലിന്റെ ഉള്ളടക്കം ഉൾപ്പെടെ അറിഞ്ഞതിനുശേഷം കൂടുതൽ പറയാമെന്നും കെ കെ രമ പറഞ്ഞു.

വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ പാർലമെന്റിൽ അവതരിപ്പിക്കുന്ന ആദ്യബില്ലാണ് വനിതാ സംവരണ ബിൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us