സമരം നടത്താൻ പൊലീസിന് പണം നൽകണം; പ്രകടനത്തിന് പതിനായിരം രൂപ വരെ

എഫ്ഐആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് , വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ കിട്ടാന്‍ 50 രൂപ ഫീസ് നൽകണം
സമരം നടത്താൻ പൊലീസിന് പണം നൽകണം; പ്രകടനത്തിന് പതിനായിരം രൂപ വരെ

തിരുവനന്തപുരം: സമരം നടത്താനുൾപ്പടെയുള്ള ആവശ്യങ്ങൾക്കായി പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് വേണം. രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കുമാണ് ഫീസ് നൽകേണ്ടത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രകടനം നടത്താൻ പതിനായിരം രൂപ വരെ നൽകണം. എഫ്ഐആര്‍ കിട്ടാൻ 50 രൂപ നൽകണം.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു ലൈബ്രറികള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ എന്നിവക്ക് ഫീസടയ്ക്കണ്ട. നിലവില്‍ ഫീസ് അടച്ച് ലഭിച്ചിരുന്ന അനുമതികളുടെ നിരക്കും കൂട്ടിയിട്ടുണ്ട്. അഞ്ച് ദിവസം സംസ്ഥാനത്തുടനീളം വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്നുള്ള ഫീസ് 5515 രൂപയില്‍ നിന്ന് 6070 രൂപയായി ഉയര്‍ത്തി. ജില്ലാ തലത്തില്‍ ഫീസ് 555 നിന്ന് 610 ആക്കി. മൈക്ക് ലൈസൻസ് കിട്ടാന്‍ 365 രൂപ നല്‍കണം.

ബാങ്ക് പണം കൊണ്ടുപോകാനുള്ള എസ്കോര്‍ട്ട് ഫീസ് 1.85 ശതമാനം കൂട്ടി. സ്വകാര്യ പാര്‍ട്ടി, സിനിമാ ഷൂട്ടിങ് എന്നിവക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ സിഐക്ക് 3,340 ആണ് കൂട്ടിയ ഫീസ്. പൊലീസ് നായക്ക് 6615-ല്‍ നിന്ന് 7280 രൂപയാക്കി. ഷൂട്ടിങ്ങിന് പൊലീസ് സ്റ്റേഷന്‍ വിട്ടു നൽകുന്നതിനുള്ള ഫീസ് 12,130 രൂപയാണ്. എഫ്ഐആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് , വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ കിട്ടാന്‍ 50 രൂപ ഫീസ് നൽകണം. നിലവില്‍ ഫീസ് അടച്ച് ലഭിച്ചിരുന്ന അനുമതികളുടെ നിരക്കും കൂട്ടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com