'സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം,ഇല്ലെങ്കില്‍ സമൂഹം എങ്ങനെ പ്രതിരോധിക്കുന്നു എന്ന് കാണാം';ശിവന്‍കുട്ടി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയിലെ അലന്‍സിയറിന്റെ പ്രസ്താവനയേയും ശിവന്‍കുട്ടി തള്ളി
'സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം,ഇല്ലെങ്കില്‍ സമൂഹം എങ്ങനെ പ്രതിരോധിക്കുന്നു എന്ന് കാണാം';ശിവന്‍കുട്ടി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതില്‍ നടന്‍ അലന്‍സിയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. സിനിമ ആയാലും രഷ്ട്രീയമായാലും കായികമായാലും തലപ്പത്ത് ഇരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ചിന്തിച്ചു കാര്യങ്ങള്‍ പറയുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ നോക്കിയാല്‍ പൊതു സമൂഹം എങ്ങനെ പ്രതിരോധിക്കുന്നു എന്നത് നമ്മുക്ക് കാണാമെന്നും ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയിലെ അലന്‍സിയറിന്റെ പ്രസ്താവനയേയും ശിവന്‍കുട്ടി തള്ളി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണം. എല്ലാവരും ബഹുമാനിക്കുന്ന അവാര്‍ഡ് ആണ്. ഈ വിധത്തില്‍ പറയാന്‍ പാടുണ്ടോ എന്നത് അവരവര്‍ തന്നെ ചിന്തിക്കേണ്ട കാര്യമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച അലന്‍സിയറിനെതിരെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയോടാണ് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയത്.

ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറിന്റെ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലന്‍സിയറിന്റെ നിലപാട്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. തന്റെ സംസാരത്തില്‍ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആണ്‍ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലന്‍സിയര്‍ പറഞ്ഞിട്ടുണ്ട്. അലന്‍സിയറിന്റെ പ്രതികരണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com