കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്തീൻ പ്രതിക്ക് പൂർണ പിന്തുണ നൽകിയെന്ന് പ്രധാന സാക്ഷി

പൊലീസ് ഉന്നത ഉദ്യോഗസ്ഥരായ വേണുഗോപാലും ആന്റണിയും തട്ടിപ്പിന് കൂട്ടുനിന്നതായും ജിജോർ പറഞ്ഞു
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്തീൻ പ്രതിക്ക് പൂർണ പിന്തുണ നൽകിയെന്ന് പ്രധാന സാക്ഷി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാന സാക്ഷി കെ എ ജിജോർ. 14 കോടിയോളം രൂപ പ്രതിയായ പി സതീഷ് കുമാർ ബാങ്കിൽ നിന്നും തട്ടിയെടുത്തതായി ജിജോർ റിപ്പോർട്ടറിനോട് പറഞ്ഞു. എ സി മൊയ്തീൻ എംഎൽഎ, തൃശ്ശൂരിലെ സിപിഐഎം നേതാക്കളായ അനൂപ് ഡേവിസ് കാട, അരവിന്ദാക്ഷൻ എന്നിവർ സതീഷിന് പൂർണ പിന്തുണ നൽകിയിരുന്നു. പൊലീസ് ഉന്നത ഉദ്യോഗസ്ഥരായ വേണുഗോപാലും ആന്റണിയും തട്ടിപ്പിന് കൂട്ടുനിന്നതായും ജിജോർ പറഞ്ഞു.

സതീഷ്കുമാറിന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക്​ അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ ഡി) മരവിപ്പിച്ചിരുന്നു. തൃശൂർ അയ്യന്തോൾ ബാങ്കിൽ സതീഷ്കുമാറിന്‍റെ പേരിലുള്ള രണ്ട്​ സ്ഥിര നിക്ഷേപമാണ് മരവിപ്പിച്ചത്. സതീഷിന്‍റെ ഭാര്യ, മകൻ എന്നിവരുടെ അക്കൗണ്ടുകളിൽ ഇടപാട്​ നടത്തുന്നതും തടഞ്ഞു.

14 കോടിയുടെ ഇടപാടുകൾ സതീഷ്​ കുമാർ നടത്തിയതായാണ്​ ഇഡിയുടെ കണ്ടെത്തൽ. പലരുടെയും ബിനാമിയായി കോടികൾ സമ്പാദിക്കുകയും കൊള്ളപ്പലിശ ഇടപാടുകളിലൂടെ സമ്പത്ത്​ വർധിപ്പിക്കുകയും ചെയ്തതായും ഇഡി സംശയിക്കുന്നു​.

Related Stories

No stories found.
logo
Reporter Live
www.reporterlive.com