ആലുവയില്‍ എട്ടുവയസ്സുകാരിയുടെ പീഡനം; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം
ആലുവയില്‍ എട്ടുവയസ്സുകാരിയുടെ പീഡനം; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊച്ചി: ആലുവയില്‍ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതി ക്രിസ്റ്റല്‍ രാജുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കുട്ടിയെ പീഡനത്തിനിരയാക്കിയ എടയപ്പുറത്ത് എത്തിച്ചായിരിക്കും തെളിവെടുപ്പ്. പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയെതെന്നാണ് പൊലീസിന്റെ നിഗമനം.

തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റല്‍രാജിനെ എറണാകുളം പോക്‌സോ കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.

പ്രതി കുട്ടിയെ പീഡിപ്പിച്ചത് മുന്‍ കൂട്ടി ആസൂത്രണം നടത്തിയ ശേഷമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രതിക്ക് ആലുവയില്‍ സഹായം ചെയ്ത് നല്‍കിയ മറ്റ് ചിലരെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ രക്ഷപ്പെടാനായി ആലുവ പുഴയിലേക്ക് എടുത്തുചാടിയ പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com