ജയിലറെ മര്‍ദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍

ആദ്യ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ച് രണ്ടാഴ്ച മുന്‍പാണ് ആകാശ് പുറത്തിറങ്ങിയത്
ജയിലറെ മര്‍ദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍

കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍. വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയവെ അസിസ്റ്റന്റ് ജയിലറെ മര്‍ദ്ദിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കാപ്പ വകുപ്പ് ഉൾപ്പെടുത്തിയാണ് അറസ്റ്റ്.

2023 ഫെബ്രുവരിയില്‍ നവമാധ്യമങ്ങളില്‍ കൂടി സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെയുള്ള കേസില്‍ കാപ്പ വകുപ്പ് ചുമത്തിയാണ് നേരത്തെ ആകാശിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആകാശ് ജയിലറെ മര്‍ദ്ദിക്കുന്നത്.

ആദ്യ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ച് രണ്ടാഴ്ച മുന്‍പാണ് ആകാശ് പുറത്തിറങ്ങിയത്. ഇതിനിടയിലാണ് ജയിലറെ മര്‍ദ്ദിച്ച കേസില്‍ ആകാശിനെ ഗുണ്ടാ ആക്ട് ഉള്‍പ്പെടെ ചുമത്തി മുഴക്കുന്ന് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com