'പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്താന്‍ശ്രമിക്കേണ്ട,വിജയിക്കില്ല'; ജിഫ്രി മുത്തുക്കോയതങ്ങള്‍

സംഘടനയെ നശിപ്പിക്കാന്‍ ആരു ശ്രമിച്ചാലും വിജയിക്കില്ല
'പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്താന്‍ശ്രമിക്കേണ്ട,വിജയിക്കില്ല'; ജിഫ്രി മുത്തുക്കോയതങ്ങള്‍

മലപ്പുറം: പരസ്യശാസനയുമായി സമസ്ത അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്താന്‍ ആരും ശ്രമിക്കേണ്ട, അതിന് ആര് ശ്രമിച്ചാലും വിജയിക്കില്ലെന്നുമാണ് ജിഫ്രി തങ്ങളുടെ ശാസന. സമസ്ത മലപ്പുറം ജില്ലാ ഉലമ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം ബന്ധത്തെ ചൊല്ലി സംഘടനക്കകത്ത് വാദപ്രതിവാദങ്ങള്‍ സജീവമായതോടെയാണ് സമസ്ത അദ്ധ്യക്ഷന്റെ പ്രതികരണം.

സംഘടനയെ നശിപ്പിക്കാന്‍ ആരു ശ്രമിച്ചാലും വിജയിക്കില്ല. അത്തരം ശ്രമങ്ങള്‍ അപകടത്തിലേക്കുള്ള പോക്കാണ്. എല്ലാവരും തെറ്റുകള്‍ നോക്കി നടക്കുകയാണ്. നുണകളെ സോഷ്യല്‍ മീഡിയയിലൂടെ പര്‍വ്വതീകരിക്കുകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

കുഴപ്പം ഉണ്ടാകുന്ന പ്രവര്‍ത്തി പണ്ഡിതന്‍മാരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ സമസ്തയുടെ ആശയങ്ങള്‍ അംഗീകരിക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത മുശാവറ അംഗങ്ങളും പങ്കെടുത്ത വേദിയില്‍ ആണ് സമസ്ത അദ്ധ്യക്ഷന്റെ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com