'കൈപിടിച്ചു കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി'; ചാണ്ടി ഉമ്മനൊപ്പം നിയമസഭയ്ക്ക് മുന്നിൽ പി സി വിഷ്ണുനാഥ്

ഉമ്മൻ ചാണ്ടിയുടെ പേരില്ലാത്ത ഇരിപ്പിടമുള്ള ആദ്യസമ്മേളന ദിനമാണിതെന്ന് വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
'കൈപിടിച്ചു കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി'; ചാണ്ടി ഉമ്മനൊപ്പം നിയമസഭയ്ക്ക് മുന്നിൽ പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടിയുടെ പേരില്ലാത്ത ഇരിപ്പിടമുള്ള ആദ്യസമ്മേളന ദിനമാണിതെന്ന് വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു. 'ഇന്ന് പ്രിയപ്പെട്ട ചാണ്ടി ഉമ്മനോടൊപ്പം നിയമസഭയിലേക്ക് വരുമ്പോള്‍ മനസ്സില്‍ നിറയെ സാറിനെ കുറിച്ചുള്ള ഓര്‍മ്മകളുടെ കടലിരമ്പമായിരുന്നു' - എന്നും വിഷ്ണുനാഥ് കുറിച്ചു.

പി സി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇരുപത്തിയാറാം വയസ്സില്‍ എന്നെ കേരള നിയമസഭയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി സാറായിരുന്നു..സാറിന്റെ പേരില്ലാത്ത ഇരിപ്പിടമുള്ള ആദ്യസമ്മേളന ദിനം..

ആ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത ശരിക്കും അനുഭവിച്ചറിയുകയാണ്.

ഇന്ന് പ്രിയപ്പെട്ട ചാണ്ടി ഉമ്മനോടൊപ്പം നിയമസഭയിലേക്ക് വരുമ്പോള്‍ മനസ്സില്‍ നിറയെ സാറിനെ കുറിച്ചുള്ള ഓര്‍മ്മകളുടെ കടലിരമ്പമായിരുന്നു..

ഇതുപോലൊരു സെപ്തംബറിലാണ് അദ്ദേഹം ആദ്യമായ് നിയമസഭാംഗമായ് സത്യപ്രതിജ്ഞ ചെയ്തതെന്ന ആകസ്മികത, ആ വൈകാരിക ഓര്‍മ്മകള്‍ക്കൊപ്പം ബാക്കി നില്‍ക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com