'റേഷന് വിതരണം നടന്നില്ലെങ്കില് ശക്തമായ നടപടി'; റേഷന് വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യ മന്ത്രി

കാര്ഡ് ഉടമകള്ക്ക് റേഷന് നിഷേധിച്ചുകൊണ്ടുള്ള സമര പരിപാടികളില് നിന്ന് റേഷന് വ്യാപാരികള് പിന്തിരിയണമെന്നും മന്ത്രി

dot image

തിരുവനന്തപുരം: റേഷന് വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യ മന്ത്രി ജി ആര് അനില്. കാര്ഡുടമകള്ക്ക് റേഷന് നിഷേധിച്ചു കൊണ്ടുള്ള സമരത്തെ അംഗീകരിക്കില്ല. റേഷന് വിതരണം നടക്കാത്ത സാഹചര്യമുണ്ടായാല് ശക്തമായ നടപടികള് സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. നാളെയാണ് വ്യാപാരികള് സമരം പ്രഖ്യാപിച്ചത്.

പ്രതിഷേധിക്കാനുള്ള അവസരം എല്ലാവര്ക്കുമുണ്ട്. എന്നാല് കാര്ഡ് ഉടമകള്ക്ക് റേഷന് നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ല. കാര്ഡ് ഉടമകള്ക്ക് റേഷന് നിഷേധിച്ചുകൊണ്ടുള്ള സമര പരിപാടികളില് നിന്ന് റേഷന് വ്യാപാരികള് പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള് ഉന്നയിച്ചാണ് റേഷന് വ്യാപാരികള് നാളെ കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കിറ്റ് വിതരണത്തില് വ്യാപാരികള്ക്ക് നല്കാനുള്ള കുടിശ്ശിക നല്കുക. വേതന പാക്കേജ് പരിഷ്കരിക്കുക, ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള് പൂര്ണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷന് വ്യാപാരികള് മുന്നോട്ട് വെക്കുന്നത്.

dot image
To advertise here,contact us
dot image