അധ്യാപകനെതിരെ വ്യാജ പോക്സോ കേസ്; അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസെടുത്തു

വിദ്യാർഥിനികൾ വസ്ത്രം മാറുന്ന മുറിയിൽ എത്തി അധ്യാപകൻ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നായിരുന്നു പരാതി നൽകിയിരുന്നത്

dot image

കണ്ണൂർ: അധ്യാപകനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമം. അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസെടുത്തു. അധ്യാപകനെ പുറത്താക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് നിർദേശപ്രകാരമാണ് കുട്ടിയുടെ അമ്മ പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനികൾ വസ്ത്രം മാറുന്ന മുറിയിൽ എത്തി അധ്യാപകൻ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നായിരുന്നു പരാതി നൽകിയിരുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. അധ്യാപകൻ ഒരു വർഷമായി സസ്പെൻഷനിൽ കഴിയുകയാണ്.

dot image
To advertise here,contact us
dot image