എന്താണ് ഇലക്ട്രൽ ബോണ്ട്? കേന്ദ്രസർക്കാർ ബോണ്ടിനായി വാദിച്ചത് എന്തുകൊണ്ട്?

അധികാരത്തിലിരിക്കുന്ന ബിജെപിക്ക് സാമ്പത്തിക സമാഹരണത്തിനുള്ള വഴിയാണ് തിരഞ്ഞെടുപ്പ് ബോണ്ടെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസ് സമാഹരിച്ചതിന്റെ ഏഴിരട്ടി തുകയാണ് ബിജെപി തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ മാത്രം നേടിയത്.
എന്താണ് ഇലക്ട്രൽ ബോണ്ട്? കേന്ദ്രസർക്കാർ ബോണ്ടിനായി വാദിച്ചത് എന്തുകൊണ്ട്?

2017ലാണ് തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ (ഇലക്ട്രൽ ബോണ്ട്) രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സ്വീകരിക്കാനുള്ള നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് ഒഴിവാക്കാനും സംഭാവനകള്‍ സുതാര്യമാക്കാനുമാണ് തിരഞ്ഞെടുപ്പ് ബോണ്ട് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. അധികാരത്തിലിരിക്കുന്ന ബിജെപിക്ക് സാമ്പത്തിക സമാഹരണത്തിനുള്ള വഴിയാണ് തിരഞ്ഞെടുപ്പ് ബോണ്ടെന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസ് സമാഹരിച്ചതിന്റെ ഏഴിരട്ടി തുകയാണ് ബിജെപി തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ മാത്രം നേടിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള ഉപാധിയായാണ് തിരഞ്ഞെടുപ്പ് ബോണ്ട് നടപ്പാക്കിയത്. ഇതിനായി കമ്പനി നിയമം, ആര്‍ബിഐ നിയമം, ജനപ്രാതിനിധ്യ നിയമം, നികുതി നിയമം തുടങ്ങിയവയില്‍ 2017ല്‍ ഭേദഗതി വരുത്തി. ഭേദഗതിയനുസരിച്ച് നഷ്ടത്തിലോടുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാം. എസ്ബിഐയില്‍ നിന്ന് 10,000 മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ബോണ്ടുകള്‍ പതിനഞ്ച് ദിവസത്തിനകം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണം. സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു 2017ലെ നിയമ ഭേദഗതി. ശരിയായ മാര്‍ഗ്ഗത്തിലൂടെ ഫണ്ട് ശേഖരണം ഉറപ്പാക്കാനാകും. ഫണ്ട് നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധം.

എന്നാല്‍ രാഷ്ട്രീയ സംഭാവന നല്‍കുന്നവരുടെ അജ്ഞാതത്വം അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണെന്നായിരുന്നു പ്രധാന വിമര്‍ശനം. സാമ്പത്തിക നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഭേദഗതി നിയമം സാമ്പത്തിക നിയമമായി പരിഗണിച്ചത് നിയമ വിരുദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തിന് സുതാര്യതയില്ല. ഫണ്ട് നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്നത് നിയമ വിരുദ്ധമാണ്. ഇത് വോട്ടര്‍മാരുടെ അറിയാനുള്ള അവകാശം ഹനിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രം അറിഞ്ഞാല്‍ മതിയോ പ്രതിപക്ഷം അറിയേണ്ടതില്ലേ എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ എസ്ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നില്ല. എന്നാല്‍ സംഭാവന നല്‍കിയവരുടെ എണ്ണത്തെക്കുറിച്ച് അറിയണമെന്നായിരുന്നു വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം.

2022- 23 സാമ്പത്തിക വര്‍ഷം തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ മാത്രം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1,300 കോടി രൂപയാണ്. കോണ്‍ഗ്രസിന് ലഭിച്ചത് 171 കോടി രൂപ. അതായത് കോണ്‍ഗ്രസിന് ലഭിച്ചതിനെക്കാള്‍ ഏഴ് മടങ്ങിലധികം തുക ബിജെപി തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ നേടി. സമാജ് വാദി പാര്‍ട്ടി നേടിയത് 3.2 കോടി രൂപ മാത്രം. തിരഞ്ഞെടുപ്പ് ബോണ്ട് നിയമഭേദഗതി റദ്ദാക്കപ്പെടുമ്പോള്‍ പ്രസക്തമാകുന്നത് സംഭാവനയുടെ ഈ കണക്കുകളാണ്.

എന്താണ് ഇലക്ട്രൽ ബോണ്ട്? കേന്ദ്രസർക്കാർ ബോണ്ടിനായി വാദിച്ചത് എന്തുകൊണ്ട്?
ഇലക്ട്രൽ ബോണ്ട് എന്തുകൊണ്ട് മൗലികാവകാശത്തിന് വിരുദ്ധമാകുന്നു? സുപ്രീം കോടതി പറഞ്ഞത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com