Top

ഉപരോധം വലച്ചു, വില കൂടി; പഞ്ചസാരക്കായി സൂപ്പര്‍മാര്‍ക്കറ്റില്‍ അടിപിടി കൂടി റഷ്യക്കാര്‍; വീഡിയോ

പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി പരസ്പരം പോരടിക്കുന്നതും ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം

22 March 2022 1:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപരോധം വലച്ചു, വില കൂടി; പഞ്ചസാരക്കായി സൂപ്പര്‍മാര്‍ക്കറ്റില്‍ അടിപിടി കൂടി റഷ്യക്കാര്‍; വീഡിയോ
X

മോസ്‌കോ: യുക്രെയ്‌നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് റഷ്യ. പഞ്ചാസാരക്ക് വേണ്ടി റഷ്യന്‍ ജനത പിടിവലി കൂടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി പരസ്പരം പോരടിക്കുകയും പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

റഷ്യയിലെ വാര്‍ഷിക പണപ്പെരുപ്പം 2015-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. പിന്നാലെ പഞ്ചസാര അടക്കമുള്ളവയുടെ വിലയും കുതിച്ചുയര്‍ന്നു. അതേ സമയം സാമ്പത്തിക ഉപരോധം നേരിട്ടതിന് പിന്നാലെ രാജ്യത്തെ ചില കടകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരക്ക് പരിധി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചസാര പാക്കറ്റുകള്‍ക്കായി പിടിവലി കൂടുന്ന വീഡിയോയും രംഗത്ത് വന്നിരിക്കുന്നത്. ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കടിക്കുന്നതും ഒരാള്‍ എടുത്ത പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

അതേസമയം രാജ്യത്ത് പഞ്ചസാര ക്ഷാമം ഇല്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. പഞ്ചസാരക്ക് ക്ഷാമം ഇല്ല. എന്നാല്‍ ഉപഭോക്താക്കള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചിലയിടങ്ങളില്‍ പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

STORY HIGHLIGHTS: russians fight eachother for sugar at supermarket

Next Story