
May 24, 2025
10:03 AM
ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയുടെ വുമണ്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഡക്‌സില്‍(ഡബ്ല്യുപിഎസ്) ഒന്നാമതെത്തി ഐസ്‌ലാന്‍ഡ്. തുടര്‍ച്ചയായ 14ാം വര്‍ഷമാണ് ഐസ്‌ലാന്‍ഡ് ഒന്നാമതെത്തുന്നത്. സ്ത്രീ പ്രാതിനിധ്യം, നീതി, സുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി 177 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയിലാണ് ഐസ്‌ലാന്‍ഡ് ഒന്നാമതെത്തിയത്.
വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക പ്രാതിനിധ്യം, മൊബൈല്‍ ഫോണിന്റെ ഉപയോഗം, പാര്‍ലമെന്ററി പ്രാതിനിധ്യം, നിയമ വിവേചനമില്ലായ്മ, നീതി, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി ഘടകങ്ങളെ പഠനവിധേയമാക്കിയാണ് സര്‍വകലാശാല പട്ടിക തയ്യാറാക്കിയത്.
91.2 ശതമാനത്തോളം ജെന്‍ഡര്‍ ഗ്യാപ്പുകള്‍ ഇല്ലാതാക്കാന്‍ ഇക്കാലയളവില്‍ ഐസ്‌ലാന്‍ഡിന് സാധിച്ചിട്ടുണ്ട്. ജെന്‍ഡര്‍ ഗ്യാപ്പ് ഇത്രയും കുറഞ്ഞ ഏക രാജ്യമാണ് ഐസ്‌ലാന്‍ഡ്. മാത്രവുമല്ല, ലോകത്ത് തന്നെ ഏറ്റവും വലിയ ഫെമിനിസ്റ്റ്, ലിംഗ സമത്വ രാജ്യം കൂടിയാണ് ഐസ്‌ലാന്‍ഡ്. ഏറ്റവും കൂടുതല്‍ വര്‍ഷം ഒരു വനിത പ്രസിഡന്റായ രാഷ്ട്രവുമിതാണ്. 1980ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിഗ്ഡിസ് ഫിന്‍ബൊഗാഡോട്ടിര്‍ 16 വര്‍ഷമാണ് രാജ്യത്തെ നയിച്ചത്. നിലവില്‍ ഐസ്‌ലാന്‍ഡിലെ 48 ശതമാനം പാര്‍ലമെന്റംഗങ്ങളും വനിതകളാണ്.
Content Highlights: Switzerland most women friendly country in world