മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില് ഒരാള്ക്ക് സാരമായ പരിക്ക്

ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കള്ക്കൊപ്പം തിരികെ മടങ്ങുന്നതിനിടയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്

dot image

ഇടുക്കി: ഇടുക്കിയില് കാട്ടുപോത്തിന്റെ ആക്രമണത്തില് ഒരാള്ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില് മുല്ലമല എം ആര് രാജീവനാണ് പരിക്കേറ്റത്. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കള്ക്കൊപ്പം തിരികെ മടങ്ങുന്നതിനിടയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തിനുള്ളില് നില്ക്കുകയായിരുന്ന കാട്ടുപോത്ത് പാഞ്ഞടുത്ത് രാജീവിനെ ആക്രമിക്കുകയായിരുന്നു.

രാജീവിന്റെ വയറിന് കുത്തേറ്റു. സാരമായി പരിക്കേറ്റ രാജീവിനെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് ആശുപത്രിയില് എത്തിച്ചത്. പ്രാഥമിക ചികിത്സ നല്കിയതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം രാത്രിയില് അടിമാലി ഇരുമ്പുപാലം പടിക്കപ്പില് കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

dot image
To advertise here,contact us
dot image