ദേവികുളത്ത് പടയപ്പ ഇറങ്ങി; റേഷന്കട തകര്ത്ത് അരിച്ചാക്കുകള് പുറത്തിട്ടു

മറയൂരിലും പടയപ്പയുടെ ആക്രമണത്തില് കൃഷി നാശമടക്കം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു

dot image

ഇടുക്കി: ദേവികുളത്ത് കാട്ടാന ആക്രമണം. പുലര്ച്ചെ അഞ്ചുമണിയോടെ കാടിറങ്ങിയെത്തിയ പടയപ്പയാണ് ദേവികുളം ലോക്കാട് എസ്റ്റേറ്റില് ആക്രമണം നടത്തിയത്. ഇവിടെയുണ്ടായിരുന്ന റേഷന്കട പടയപ്പ തകര്ത്തു. അരിച്ചാക്കുകള് വലിച്ച് പുറത്തിട്ടു. മണിക്കൂറുകള് പരിഭ്രാന്തി സൃഷ്ടിച്ച പടയപ്പ ഏഴുമണിയോടെ സമീപത്തെ കാട്ടിലേക്ക് നീങ്ങി.

ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പയെ നിരീക്ഷിക്കാന് വനംവകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ച് കാലമായി മറയൂര് മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്. മറയൂരിലും പടയപ്പയുടെ ആക്രമണത്തില് കൃഷി നാശമടക്കം റിപ്പോര്ട്ട് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image