ചരിത്രം തിരുത്താനും മറക്കാനും; ലോകകപ്പ് സെമി കടക്കാൻ ദക്ഷിണാഫ്രിക്ക

ചരിത്രം തിരുത്താനും മറക്കാനും; ലോകകപ്പ് സെമി കടക്കാൻ ദക്ഷിണാഫ്രിക്ക

ലോകകപ്പ് വിജയിക്കാൻ ഏറ്റവും വലിയ അവസരമെന്നാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ വാൻഡർ ഡസ്സന്റെ അഭിപ്രായം.

മുംബൈ: ഏകദിന ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. ഒമ്പത് മത്സരങ്ങളിൽ ഏഴിലും ജയിച്ചു. മറ്റന്നാൾ നടക്കുന്ന സെമിയിൽ‌ ഓസ്ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി. ഇത്തവണ ദക്ഷിണാഫ്രിക്കൻ ടീമിന് ഫൈനൽ പ്രവേശനം സാധ്യമാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. കാരണം മുമ്പ് നാല് തവണ സെമി കളിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ കലാശപ്പോരിന് യോ​ഗ്യത നേടിയിരുന്നില്ല.

ലോകകപ്പ് വിജയിക്കാൻ ഏറ്റവും വലിയ അവസരമെന്നാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ വാൻഡർ ഡസ്സന്റെ അഭിപ്രായം. 1999ൽ ലോകകപ്പ് നടക്കുമ്പോൾ തനിക്ക് 10 വയസ് മാത്രമാണുള്ളത്. അന്നത്തെ തോൽവി താൻ ഓർമിക്കുന്നില്ലെന്നും വാൻഡർ ഡസ്സൻ വ്യക്തമാക്കി. ഇപ്പോഴുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ തോൽപ്പിക്കുകയാണ് ഓസ്ട്രേലിയൻ ടീമിൻ്റെ ലക്ഷ്യമെന്ന് ട്രാവിസ് ഹെഡ് പറഞ്ഞു. ലോകകപ്പിന്റെ സെമിയിലെത്താൻ ഓസ്ട്രേലിയൻ ടീം ഒരുപാട് കഠിനാദ്ധ്വാനം ചെയ്തതായും ട്രാവിസ് ഹെഡ് വ്യക്തമാക്കി. ഇത്തവണ ​ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു.

ചരിത്രം തിരുത്താനും മറക്കാനും; ലോകകപ്പ് സെമി കടക്കാൻ ദക്ഷിണാഫ്രിക്ക
'ഇപ്പോഴത്തെ പാകിസ്താൻ ടീം ഭാഗ്യവാന്മാർ'; മുൻ പാക് താരം പറയുന്നു

1992ലെ ലോകകപ്പിൽ മഴനിയമത്തിലാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. 13 പന്തിൽ 22 എന്ന ലക്ഷ്യം മഴനിയമത്തിൽ മാറി മറിഞ്ഞ് ഒരു പന്തിൽ 21 എന്നായി. ഇം​ഗ്ലണ്ട് മത്സരം 19 റൺസിന് ജയിച്ചു. 1999ലെ സെമിയിൽ ഓസീസിനോട് ടൈയിൽ കുരുങ്ങി. ​ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് അടിസ്ഥാനത്തിൽ ഓസ്ട്രേലിയ ഫൈനലിൽ കടന്നു. 2007ൽ ഓസ്ട്രേലിയ അനായാസം ദക്ഷിണാഫ്രിക്കയെ സെമിയിൽ തോൽപിപ്പിച്ചു. 2015ൽ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ന്യുസീലൻഡിനോട് തോറ്റു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com