
ക്രിക്കറ്റ് ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യ ലോകകിരീടം നേടുന്നതിനായി ഒരു ജനതയുടെ കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. മുമ്പ് രണ്ട് ലോകകപ്പുകൾ ഇന്ത്യ നേടിയിട്ടുണ്ട്. 1983ലെ ലോകവിജയം രാജ്യമെങ്ങും ക്രിക്കറ്റ് ആവേശമുണ്ടാക്കി. 2011ൽ 28 വർഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം നേടി. ഇപ്പോഴും ഒരു ജനതയെ ക്രിക്കറ്റിലേക്ക് ആകർഷിച്ച് നിർത്തുന്നത് ആ വിജയമാണ്. ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായി ഇനിയും തുടരും. പക്ഷേ ഇനിയുള്ള കാലത്ത് കുട്ടികൾ ക്രിക്കറ്റിലേക്ക് ആകർഷിക്കപ്പെടുമോ? പഴയതും പുതിയതുമായ തലമുറ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് വ്യത്യസ്തമായാണ്.
'ഇന്ത്യയിലെ രണ്ട് പേരിൽ ഒരാൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. പക്ഷേ ഞാൻ ഏകദിന ക്രിക്കറ്റ് ഇഷ്ടപ്പെടുന്നില്ല. ടെസ്റ്റ് ക്രിക്കറ്റും മടുപ്പാണ്. എന്റെ പിതാവ് ഏകദിന ക്രിക്കറ്റ് കാണും. ഞാൻ കുറച്ച് സമയം അത് ശ്രദ്ധിച്ചിരുന്നു. അപ്പോൾ ഒരു താരം സിക്സുകൾ അടിച്ചുകൂട്ടുന്നത് കണ്ടു. എംഎസ് ധോണിയെന്നാണ് ആ താരത്തിന്റെ പേര്. എന്റെ ഇഷ്ടതാരവും എംഎസ് ധോണിയാണ്'. യുവക്രിക്കറ്റ് ആരാധകൻ ശൗര്യ ഉദിത്ത് ബിബിസി സ്പോർടിനോട് പറഞ്ഞു.
സിദാർത്ഥ് അട്രായെപോലെ 1990കളിലും 2000ത്തിന്റെ തുടക്കത്തിലും ജനിച്ചവർക്ക് ക്രിക്കറ്റ് പ്രതീക്ഷയാണ്. ഇന്ത്യയുടെ വിജയം അവർ ആഗ്രഹിക്കുന്നു. ചെറുപ്പത്തിൽ ഓരോ താരങ്ങളുടെയും ക്രിക്കറ്റ് കാർഡുകൾ സൂക്ഷിക്കുമായിരുന്നു. ഇന്ത്യയുടെ കളി ഉണ്ടെങ്കിൽ ടിവിയുടെ മുന്നിൽ നിന്ന് എണീറ്റില്ല. അന്ന് ട്വന്റി20 മത്സരങ്ങൾ ഉണ്ടായിരുന്നില്ല. ഇത്രയധികം ടൂർണമെന്റുകളും നടന്നിരുന്നില്ല. ടെസ്റ്റും ഏകദിന ക്രിക്കറ്റും ആളുകൾ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നതായും സിദാർത്ഥ് പറഞ്ഞു.
സച്ചിൻ തെണ്ടുൽക്കർ പഴയ തലമുറയുടെ താരമായിരുന്നു. സച്ചിൻ വിരമിച്ചത് വികാരാധീനമായിരുന്നു. താൻ അന്ന് ഓഫീസിലായിരുന്നു. പക്ഷേ തന്റെ സഹപ്രവർത്തകരെല്ലാം ഒരു മോണിറ്ററിന് ചുറ്റുമായിരുന്നു. ലോകകപ്പിന് ശേഷവും താൻ ക്രിക്കറ്റ് കാണും. ഓരോ പന്തും കാണുന്നത് ഒരു വികാരമാണ്. ക്രിക്കറ്റ് ഇവിടെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും സിദാർത്ഥ് വ്യക്തമാക്കി.