നിയമപരിപാലനത്തിന് പൊതുമേഖലയിലെ ഉദ്യോ​ഗസ്ഥരെയും ഉൾപ്പെടുത്തി; പുതിയ നിയമവുമായി ദുബായ്

ദുബായുടെ സൗന്ദര്യത്തെയോ പൊതുസ്ഥലങ്ങളെയോ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികൾ റിപ്പോർട്ട് ചെയ്യാൻ നിയമം അനുവദിക്കുന്നു

നിയമപരിപാലനത്തിന് പൊതുമേഖലയിലെ ഉദ്യോ​ഗസ്ഥരെയും ഉൾപ്പെടുത്തി; പുതിയ നിയമവുമായി ദുബായ്
dot image

പൊതുമേഖലയിലെ ചില ഉദ്യോഗസ്ഥർക്ക് നിയമപാലനത്തിനുള്ള അധികാരം നൽകുന്ന പുതിയ പ്രമേയം പാസാക്കി ദുബായ് ഭരണകൂടം. നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രമേയം. മേഖലയിൽ സുതാര്യത വർദ്ധിപ്പിക്കുക, ജനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ആധുനികവും സുസ്ഥിരവുമായ നഗരം ഉറപ്പാക്കുക തുടങ്ങിയ ദുബായിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദുബായ് ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദുബായുടെ നഗര പരിസ്ഥിതി സംരക്ഷിക്കുന്നതിനും വൃത്തിയുള്ളതും ആകർഷകവും ഉയർന്ന ജീവിതനിലവാരമുള്ളതുമായ ഒരു നഗരമെന്ന നിലയിൽ ദുബായുടെ തുടർച്ചയായ വളർച്ചയെ പിന്തുണയ്ക്കുന്നതിനും സർക്കാരും സമൂഹവും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെ ഈ തീരുമാനം അടിവരയിടുന്നു.

ഈ പ്രമേയത്തിന് കീഴിൽ, നിയമപാലന അധികാരം നൽകിയിട്ടുള്ള ഉദ്യോഗസ്ഥരുടെ സേവനം ദുബായ് മുനിസിപ്പാലിറ്റി സജീവമാക്കും. ഇതിനായി 'ഇൽതിസാം' (Eltizam) എന്ന സ്മാർട്ട് പ്ലാറ്റ്‌ഫോമാണ് അവർ ഉപയോഗിക്കുക.

ദുബായുടെ സൗന്ദര്യത്തെയോ പൊതുസ്ഥലങ്ങളെയോ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും ചില സർക്കാർ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഈ ആപ്പ് അനുവദിക്കുന്നു. റിപ്പോർട്ടിംഗ് സംവിധാനം വ്യക്തവും സുസംഘടിതവുമായി നിലനിർത്തുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Content Highlights: Dubai has introduced a new law expanding law enforcement responsibilities to include public sector employees, strengthening legal compliance and governance across government departments.

dot image
To advertise here,contact us
dot image