കാലാവസ്ഥാ മാറ്റത്തിനിടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് കർശന പിഴ; മുന്നറിയിപ്പുമായി യുഎഇ

അപകടസാധ്യത കണക്കിലെടുക്കാതെ, ഒഴുകുന്ന താഴ്‌വരകളില്‍ പ്രവേശിച്ചാല്‍ 2,000 ദിര്‍ഹമാണ് പിഴ

കാലാവസ്ഥാ മാറ്റത്തിനിടെയുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് കർശന പിഴ; മുന്നറിയിപ്പുമായി യുഎഇ
dot image

യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് കര്‍ശനമായ പിഴകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ്. താഴ്വരകള്‍, വെള്ളപ്പൊക്ക പ്രദേശങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയുടെ സമീപം ഒത്തുകൂടരുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തും. ഇത്തര മേഖലകളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് പിഴക്ക് പുറമെ ലൈസന്‍സില്‍ ആറ് പോയിന്റുകളും ചുമത്തും.

അപകടസാധ്യത കണക്കിലെടുക്കാതെ, ഒഴുകുന്ന താഴ്വരകളില്‍ പ്രവേശിച്ചാല്‍ 2,000 ദിര്‍ഹമാണ് പിഴ. രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തടസപ്പെടുത്തുന്ന ഡ്രൈവര്‍മാരും നിയമ നടപടികള്‍ നേരിടേണ്ടി വരും. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 1,000 ദിര്‍ഹവും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

Also Read:

പ്രതികൂല കാലാവസ്ഥയില്‍ പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും അപകടങ്ങളുടെയും ജീവഹാനിയുടെയും സാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Content Highlights: UAE imposes stricter penalties for traffic violations during climate change

dot image
To advertise here,contact us
dot image