

ശൈത്യകാലം എത്തിയതിന് പിന്നാലെ യുഎഇയില്‍ തണുപ്പ് കൂടുന്നു. ഈ മാസം അവസാനത്തോടെ തണുപ്പ് കൂടുതല്‍ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുടല്‍ മഞ്ഞും ശക്തമാകും. ഈ മാസം യുഎഇയിലെ താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
നവംബറിനെ അപേക്ഷിച്ച് താപനിലയില്‍ ആറ് ഡിഗ്രി വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 23 ശsഷം തണുപ്പ് കൂടുതല്‍ ശക്തമാകും. രാത്രികാലങ്ങളിലായിരിക്കും താപനില വലിയ തോതില്‍ കുറയുക. വടക്കുനിന്നുള്ള ഉയര്‍ന്ന മര്‍ദ്ദമുള്ള കാറ്റിന്റെയും വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീനമാണ് രാത്രിയിലെ താപനില ഗണ്യമായി താഴാന്‍ പ്രധാന കാരണം. ഉള്‍പ്രദേശങ്ങളും മലയോര മേഖലയിലുമായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക.
ഡിസംബറില്‍ ശരാശരി താപനില 17.7 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 21.8 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. 12.9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 17.4 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും കുറഞ്ഞ താപനില. പകല്‍ സമയത്ത് പരമാവധി 21.7 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 27.4 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും താപനിലയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തണുപ്പ് കൂടുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്‍പ്പെടെ മൂടല്‍ മഞ്ഞും ശക്തമാകും. നാളെ പുലര്‍ച്ചെ ഈര്‍പ്പമുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിപ്പ് നല്‍കി. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Content Highlights: The UAE is getting colder as winter arrives