

അബുദാബി ബിഗ് ടിക്കറ്റിന്റെ ഒക്ടോബർ മാസത്തെ രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പിൽ സമ്മാനർഹരായത് നാല് മലയാളികൾ ഉൾപ്പെടെ 10 പേർ. യുഎഇ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, യുകെ എന്നിവടങ്ങളിൽ നിന്നുള്ളവർക്കാണ് നറുക്കെടുപ്പിൽ സമ്മാനം നേടാനായത്. 250 ഗ്രാം 24കാരറ്റ് സ്വർണകട്ടിയാണ് ഇവർക്ക് സമ്മാനമായി ലഭിക്കുന്നത്. ഏകദേശം 31 ലക്ഷം രൂപയ്ക്ക് തുല്യമാണിത്.
യുഎഇയിൽ മെക്കാനിക്കൽ എൻജിനീയറായ അജിത് സാമുവൽ, ദുബായിൽ 10 വർഷമായി ഐടി പ്രഫഷണലായ വിബിൻ വാസുദേവൻ, ലിബിൻ ബേബി, മഞ്ജുഷ പുതിയവീട്ടിൽ എന്നിവരാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലികളായ മലയാളികൾ. 44കാരനായ അജിത് സാമുവൽ 19 വർഷമായി യുഎഇ നിവാസിയാണ്.
നാഗരാജൻ വെങ്കിട്ടരാമൻ എന്ന മറ്റൊരു ഇന്ത്യൻ പൗരനും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായി. യുഎഇ പൗരനായ സർക്കാർ ഉദ്യോഗസ്ഥൻ, ശ്രീലങ്കൻ സ്വദേശി മുഹമ്മദ് നദീം, ബംഗ്ലാദേശുകാരായ ഇലക്ട്രിക്കൽ പ്രഫഷനൽ മൻസൂർ അഹമ്മദി, ഹൈദർ അലി ഇബ്രാഹിം, യുകെ സ്വദേശി നിക്കോളസ് ലൂഡൻ എന്നിവരാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മറ്റ് ഭാഗ്യശാലികൾ.
Content Highlights: Big Ticket winners announced for October, four Keralities won Goldbar