
യുഎഇയിലെ സുരക്ഷാ പരിശോധനകള്‍ക്ക് ഡ്രോണുകളുമായി റാസല്‍ഖൈമ പൊലീസ്. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ പരിശോധന നടത്തുന്നതിനാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഡ്രോണുകളുടെ പ്രവര്‍ത്തനം. ഡ്രോണ്‍ അടിയന്തര പ്രതികരണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ചു.
സംശയാസ്പദമായ ആളുകളെ നിരീക്ഷിക്കുന്നതിനും വേഗത്തില്‍ പരിശോധന നടത്തുന്നതിനുമാണ് ഡ്രോണ്‍ സേവനം. അതിവേഗത്തില്‍ നിരീക്ഷണം നടത്താന്‍ ഡ്രോണുകള്‍ക്ക് സാധിക്കും. അപകടങ്ങളോ കുറ്റകൃത്യങ്ങളോ നടന്നാല്‍ സംഭവ സംഭവ സ്ഥലത്ത് ഡ്രോണുകള്‍ എത്തി നിരീക്ഷണം നടത്തും. കുറ്റകൃത്യം നടത്തിയ ആളുകളുടെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചാല്‍ ഡ്രോണുകള്‍ അത് വിശകലനം ചെയ്ത് തെരച്ചില്‍ നടത്താനും ഡ്രോണുകള്‍ക്ക് കഴിയും.
പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്ന കമാന്‍ഡ് അനുസരിച്ച് ഡ്രോണുകള്‍ സ്വയംപ്രവര്‍ത്തിക്കും. ഗതാഗത കുരുക്കുകള്‍, പ്രകൃതി ദുരന്തങ്ങള്‍, എന്നിവ പോലുള്ള ഘട്ടങ്ങളില്‍ നിരീക്ഷണം നടത്താന്‍ ഡ്രോണുകള്‍ ഏറെ സഹായിക്കും. എയര്‍ സപ്പോര്‍ട്ട് എന്ന പേരില്‍ സംയോജിത പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തനം.
Content Highlights: RAK police use drones to catch suspects