യുഎഇയിൽ മഴ മുന്നറിയിപ്പ്;ഈ മാസം 15 മുതൽ 18വരെ മഴയ്ക്ക് സാധ്യത

വ്യാഴം, വെള്ളി ദിവസങ്ങളില് രാജ്യത്തിന്റെ കിഴ്ക്ക്, വടക്ക് തീരപ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്

dot image

അബുദബി: യുഎഇയില് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര് 15മുതല് 18വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില് മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളില് രാജ്യത്തിന്റെ കിഴക്ക്, വടക്ക് തീരപ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം വ്യാഴാഴ്ച താപനില കുറയുമെന്നും റിപ്പോര്ട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

ഒമാൻ ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ചു

മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻഎംസി വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സിൽ 28 ദിവസം തുടർച്ചയായി മഴ ലഭിച്ചതിന് പിന്നാലെയാണ് മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image