പ്രവാസികൾക്ക് ആശ്വാസം; കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള സർവീസുകളുമായി 'ഫ്ലൈനാസ്'

ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഫ്ലൈനാസ് റിയാദ്-കൊച്ചി റൂട്ടിൽ സർവീസ് നടത്തുക

പ്രവാസികൾക്ക് ആശ്വാസം; കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള സർവീസുകളുമായി 'ഫ്ലൈനാസ്'
dot image

സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ‌നിന്ന് സർവീസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ രണ്ട് മുതലാണ് കൊച്ചിയിൽനിന്ന് റിയാദിലേക്കും തിരിച്ചുമായി ഫ്ലൈനാസിന്റെ നേരിട്ടുള്ള സർവീസുകൾ തുടങ്ങുന്നത്. സൗദിയിലേക്ക് യാത്ര ചെയ്യുന്ന മലയാളി പ്രവാസികൾക്കും തീർത്ഥാടകർക്കും ഒരുപോലെ ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.

ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഫ്ലൈനാസ് റിയാദ്-കൊച്ചി റൂട്ടിൽ സർവീസ് നടത്തുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ നടത്തുന്ന ഈ സർവീസുകൾക്കായി 174 സീറ്റുകളുള്ള എയർബസ് A320 വിമാനങ്ങളാണ് കമ്പനി സജ്ജമാക്കിയിരിക്കുന്നത്. XY399, XY400 എന്നിവയാണ് വിമാനങ്ങളുടെ കോഡുകൾ. രാവിലെ 8.50-നാണ് കൊച്ചിയിൽനിന്ന് റിയാദിലേക്കുള്ള വിമാനം പുറപ്പെടുന്നത്. റിയാദിൽനിന്നുള്ള മടക്കവിമാനം രാവിലെ 8.05-ന് കൊച്ചിയിലെത്തും.

നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ വിമാനക്കമ്പനികൾ കൊച്ചിയിൽനിന്ന് റിയാദ്, ജിദ്ദ, ദമ്മാം എന്നീ സൗദി നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട്. ഈ നിരയിലേക്ക് ഫ്ലൈനാസ് കൂടി എത്തുന്നതോടെ കൂടുതൽ സർവീസുകളും ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരവും പ്രവാസികൾക്ക് ലഭ്യമാകും.

Content Highlights: Flynas is set to operate direct flights on the Kochi-Riyadh route, providing a more convenient travel option for Kerala expatriates. The new service is expected to benefit passengers travelling between Kochi and Saudi Arabia by reducing the need for connecting flights.

dot image
To advertise here,contact us
dot image