നികുതി വെട്ടിപ്പ് കേസ്; ബഹ്റൈനിൽ ഇലക്ട്രോണിക്‌സ് മെഗാസ്റ്റോര്‍ ഉടമകളായ സ്വദേശി കുടുംബത്തിന് കനത്ത ശിക്ഷ

നാല് പ്രതികളും ചേര്‍ന്ന് ഏകദേശം 8,21,201 ബഹ്റൈന്‍ ദിനാര്‍ അടയ്‌ക്കേണ്ടിവരും

നികുതി വെട്ടിപ്പ് കേസ്; ബഹ്റൈനിൽ ഇലക്ട്രോണിക്‌സ് മെഗാസ്റ്റോര്‍ ഉടമകളായ സ്വദേശി കുടുംബത്തിന് കനത്ത ശിക്ഷ
dot image

ബഹ്റൈനിലെ പ്രമുഖ ഇലക്ട്രോണിക്‌സ് മെഗാസ്റ്റോര്‍ ഉടമകളായ സ്വദേശി കുടുംബത്തിന് നികുതി വെട്ടിപ്പ് കേസില്‍ കനത്ത ശിക്ഷ വിധിച്ച് കോടതി. മൂല്യവര്‍ദ്ധിത നികുതി ഇനത്തില്‍ ലക്ഷക്കണക്കിന് ദിനാര്‍ വെട്ടിച്ചതിനാണ് ഉടമയ്ക്കും മക്കള്‍ക്കും തടവും പിഴയും ലഭിച്ചത്. നിയമ ലംഘനത്തിന് സ്ഥാപന ഉടമയ്ക്കും മകനും മകള്‍ക്കും മൂന്ന് വര്‍ഷം വീതം തടവാണ് ശിക്ഷ. 83,020 ദിനാര്‍ വീതം പിഴയും അടക്കണം. ഇതിന് പുറമെ കുടിശ്ശികയുള്ള നികുതി ഇനത്തില്‍ 83,020 ദിനാര്‍ തിരിച്ചടക്കാനും കോടതി ഉത്തരവിട്ടു.

നാല് പ്രതികളും ചേര്‍ന്ന് ഏകദേശം 8,21,201 ബഹ്റൈന്‍ ദിനാര്‍ അടയ്‌ക്കേണ്ടിവരും. ഈസ ടൗണില്‍ 20 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഉപഭോക്താക്കളില്‍ നിന്ന് വാറ്റ് ഈടാക്കിയെങ്കിലും അത് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. സ്ഥാപനത്തിന്റെ വാണിജ്യ ലൈസന്‍സും അധികൃതര്‍ റദ്ദാക്കി.

Content Highlights: A court has sentenced a family of Saudi nationals, owners of a prominent electronics megastore in Bahrain, to a heavy sentence in a tax evasion case.

dot image
To advertise here,contact us
dot image