പുതിയ എയർലൈൻ കമ്പനിയുമായി സൗദി; 2,400ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

ആഭ്യന്തര റൂട്ടുകളിൽ 24 സർവീസുകളും അന്താരാഷ്ട്ര റൂട്ടിൽ 57 സർവീസുകളും പുതിയ ബജറ്റ് നടത്തും

dot image

ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി സൗദി അറേബ്യയിൽ പുതിയൊരു ബജറ്റ് എയർലൈൻ കമ്പനി വരുന്നു. എയർ അറേബ്യ സഖ്യത്തിനാണ് വിമാനത്താവളം രൂപീകരിക്കാനുള്ള കരാർ ലഭിച്ചത്. സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡൻ്റ് അബ്ദുൽ അസീസ് അൽദുവൈലേജ് ഇക്കാര്യം സ്ഥിരീകരിച്ചു. ദമ്മാം വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് അബ്ദുൽ അസീസ് അൽദുവൈലേജ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മൂന്ന് കമ്പനികൾ ഉൾപ്പെടുന്നതാണ് എയർ അറേബ്യ സഖ്യം. എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ്, നസ്മ ഗ്രൂപ്പ് എന്നിങ്ങനെ മൂന്ന് കമ്പനികൾ ഉൾപ്പെടുന്ന ഒരു കൺസോർഷ്യമാണ് എയർലൈൻ നിർമാണ കരാർ സ്വന്തമാക്കിയത്. വ്യോമയാന പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുകയെന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.

എയർലൈൻ വരുന്നതോടെ പുതിയ 2,400ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ആഭ്യന്തര റൂട്ടുകളിൽ 24 സർവീസുകളും അന്താരാഷ്ട്ര റൂട്ടിൽ 57 സർവീസുകളും പുതിയ ബജറ്റ് നടത്തും. രാജ്യത്തെ വ്യോമയാന ബന്ധം ഇതുവഴി വർധിക്കുമെന്നാണ് കരുന്നത്. 2030 ഓടെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിവർഷം ഒരു കോടി യാത്രക്കാരെ എത്തിക്കാൻ പദ്ധതിയുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്.

Content Highlights: Saudi Arabia launches new airline company

dot image
To advertise here,contact us
dot image