മുപ്പതുവർഷമായി ഹൗസ് ഡ്രൈവർ; ഹൃദയാഘാതം മൂലം സൗദിയിൽ മലയാളി മരിച്ചു

ദമാമിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

dot image

ദമാമിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് സ്വദേശി നാസറാണ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

മുപ്പത് വർഷമായി സൗദിൽ നാസർ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു നാസർ. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി ദമ്മാമിൽ താനെന്ന മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Content Highlights- House driver for 30 years; Malayali dies of heart attack in Saudi Arabia

dot image
To advertise here,contact us
dot image