
ഒക്ടോബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ ഊർജ വകുപ്പ്. അടുത്ത മാസത്തെ പ്രീമിയം ഗ്രേഡ് പെട്രോളിനും സൂപ്പർ പെട്രോളിനും വിലയിൽ വർദ്ധനവുണ്ടായി. പ്രീമിയം ഗ്രേഡ് പെട്രോളിന് രണ്ട് ഖത്തർ റിയാലിന് ഒക്ടോബറിൽ രണ്ട് ഖത്തർ റിയാലാണ് വില. സെപ്റ്റംബറിൽ 1.95 ഖത്തർ റിയാലായിരുന്നു പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില.
സമാനമായി സൂപ്പർ പെട്രോൾ ഒക്ടോബർ മാസത്തിൽ 2.05 ഖത്തർ റിയാലായി വില ഉയർന്നിട്ടുണ്ട്. സെപ്റ്റംബറിൽ രണ്ട് ഖത്തർ റിയാലായിരുന്നു സൂപ്പർ പെട്രോളിന്റെ വില. ഡീസൽ വിലയിൽ മാറ്റമില്ല. 2.05 ഖത്തർ റിയാലാണ് അടുത്ത മാസവും ഡീസൽ വില.
യുഎഇയിലും ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 77 ഫിൽസാണ് പുതുക്കിയ വില. കഴിഞ്ഞ മാസത്തെക്കാൾ പെട്രോള്‍ ലിറ്ററിന് ഏഴ് ഫില്‍സിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യല്‍ 95 പെട്രോൾ വില 2 ദിര്‍ഹം 66 ഫിൽസായി ഉയർന്നു. സെപ്റ്റംബർ മാസത്തേക്കാൾ എട്ട് ഫിൽസ് വർദ്ധനവാണ് സ്പെഷ്യൽ 95 പെട്രോൾ വിലയിലുണ്ടായിരിക്കുന്നത്.
ഇ പ്ലസ് 91 പെട്രോളിന് 2 ദിര്‍ഹം 58 ഫില്‍സാണ് ഒക്ടോബർ മാസത്തെ വില. ലിറ്ററിന് ഏഴ് ഫിൽസിന്റെ വർധനവാണ് ഇ പ്ലസ് 91 പെട്രോളിനുമുണ്ടായിരിക്കുന്നത്. ഡീസലിന് 2 ദിര്‍ഹം 66 ഫില്‍സില്‍ നിന്നും അഞ്ച് ഫിൽസ് വർദ്ധിച്ച് 2 ദിര്‍ഹം 71 ഫില്‍സായി. ഇന്ന് രാത്രി മുതൽ പുതുക്കിയ നിലക്ക് നിലവിൽ വരും.
Content Highlights: QatarEnergy reveals fuel prices for October 2025