'ഇസ്രയേൽ കുറ്റകൃത്യങ്ങൾക്ക് അറബ് ഭരണകൂടം ഉറച്ച പ്രതികരണം നൽകണം'; പലസ്തീൻ അതോറിറ്റി പ്രസിഡന്റ്

'ഇസ്രയേൽ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രായോഗിക നടപടികൾ സ്വീകരിക്കണം'

'ഇസ്രയേൽ കുറ്റകൃത്യങ്ങൾക്ക് അറബ് ഭരണകൂടം ഉറച്ച പ്രതികരണം നൽകണം'; പലസ്തീൻ അതോറിറ്റി പ്രസിഡന്റ്
dot image

ദോഹയിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ പ്രതികരണവുമായി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ അതിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്തപ്പെടുത്തണമെന്നും സമാനമായി ഇസ്രയേൽ കുറ്റകൃത്യങ്ങൾക്ക് ഉറച്ച അറബ് പ്രതികരണം നൽകണമെന്നും മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ സംഘടിപ്പിച്ച അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടിയിലാണ് തുർക്കി പ്രസിഡന്റിന്റെ പ്രതികരണം.

'ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം നിറവേറ്റണം. ഇസ്രയേലിനെ അവരുടെ കുറ്റകൃത്യങ്ങൾക്കും രാജ്യങ്ങൾക്കും ജനങ്ങൾക്കും നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കും ഉത്തരവാദിയും ഉത്തരവാദിത്തവുമാക്കണം. ഇസ്രയേൽ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ചെയ്യണം,' അബ്ബാസ് പറഞ്ഞു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, അവിടുത്തെ ജനസംഖ്യയുടെ കൈമാറ്റത്തിലും പലസ്തീൻ ഭൂമി പിടിച്ചെടുക്കലിലും അബ്ബാസ് പ്രതികരണം നടത്തി. 1967 ലെ അതിർത്തികളിലേക്ക് ഇസ്രായേൽ സൈന്യത്തെ പിൻവലിച്ച് ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും മേഖലയിലെ സുരക്ഷ ഉറപ്പാക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ സർക്കാരിന് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും പങ്കാളിയാകാൻ കഴിയില്ല. ഇത് ഉറച്ച അറബ്, മുസ്ലീം നിലപാടും, തെമ്മാടി രാഷ്ട്രത്തെയും അതിന്റെ പെരുമാറ്റത്തെയും അവസാനിപ്പിക്കാൻ യുഎസിന്റെയും യുഎൻ സുരക്ഷാ കൗൺസിലിന്റെയും ഉറച്ച ഇടപെടലും ആവശ്യപ്പെടുന്നതായും അബ്ബാസ് വ്യക്തമാക്കി.

Content Highlights: palestine authority president mohammad abbas reacts in Arab, Muslim summit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us