'ഇസ്രയേൽ ആക്രമണങ്ങളെ എതിർക്കാൻ അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണം'; ഇറാൻ പ്രസിഡന്റ്

'സ്വയം പ്രതിരോധമെന്ന വ്യാജേന ഇസ്രായേൽ നിരവധി അറബ്, മുസ്ലീം രാജ്യങ്ങളെ ഇസ്രയേൽ ആക്രമിക്കുകയാണ്'

'ഇസ്രയേൽ ആക്രമണങ്ങളെ എതിർക്കാൻ അറബ്, ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണം'; ഇറാൻ പ്രസിഡന്റ്
dot image

ദോഹയിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇസ്രയേൽ ആക്രമണത്തിനെതിരെ അറബ്, ഇസ്ലാമിക ഒന്നിക്കണമെന്നാണ് ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനം. ഖത്തറിലും പലസ്തീൻ ജനതയ്ക്കുമെതിരെയുമുള്ള ഇസ്രയേൽ ആക്രമണങ്ങളെ എതിർക്കാൻ ലോകരാജ്യങ്ങൾ മാർഗങ്ങൾ തേടണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ സംഘടിപ്പിച്ച അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടിയിലാണ് തുർക്കി പ്രസിഡന്റിന്റെ പ്രതികരണം.

'ഇസ്രയേലിന്റെ ആക്രമണം അവർ ആസ്വദിച്ചുവരുന്ന ശിക്ഷാ ഇളവുകളുടെയും ഭാഗമാണ്. കഴിഞ്ഞ രണ്ട് വർഷമായി, ഗാസയും ഗാസയിലെ പലസ്തീനികളും വളരെയധികം കഷ്ടപ്പെടുകയാണ്. ഗാസ ഇപ്പോഴും ഇസ്രയേലി ആക്രമണത്തിന് ഇരയാകുന്നു,' മസൂദ് പറഞ്ഞു.

'സ്വയം പ്രതിരോധമെന്ന വ്യാജേന ഇസ്രായേൽ നിരവധി അറബ്, മുസ്ലീം രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചതിനാൽ ഇസ്രായേലിന്റെ പെരുമാറ്റങ്ങളെ ചെറുക്കാൻ അറബ്, മുസ്ലീം ഒരുമിച്ച് പ്രവർത്തിക്കണം.' അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള ഇസ്രയേലിനെതിരായ ദുർബലമായ അപലപനം ശിക്ഷാ ഇളവുകളില്ലാതെ ആക്രമണങ്ങൾ തുടരാൻ അവരെ അനുവദിക്കുകയാണെന്ന് മസൂദ് വ്യക്തമാക്കി.

സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

Content Highlights: Iran President Masoud Pezeshkian reacts in Arab, Muslim summit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us