
ദോഹ: ഖത്തറിൽ പ്രവാസി മലയാളി നിര്യാതനായി. നാദാപുരം ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദ് (50) ആണ് മരിച്ചത്. മൃതദേഹം നടിപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകിട്ട് 7.40ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ദോഹ റൊട്ടാന റെസ്റ്റോറൻ്റിൽ ജീവനക്കാരനായിരുന്നു അബ്ദുൽ മജീദ്. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ, ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്, മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ,ഹമീദ്, ലത്തീഫ്, ആസ്യ.
Content Highlights: Expatriate Malayali dies in Qatar