Gulf ദുബായിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം; വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു, യുവാവ് അറസ്റ്റിൽ

യുവാവ് കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

Gulf ദുബായിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം; വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു, യുവാവ് അറസ്റ്റിൽ
dot image

ദുബായ്: നാദ് അൽ ഷെബ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനാഭ്യാസം നടത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം പിടിച്ചെടുക്കുകയും അരലക്ഷം ദിർഹം പിഴചുമത്തുകയും ചെയ്തു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമെന്ന് ജനറൽ ഡിപ്പാർട്മെന്റ്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ബ്രിജ് ജുമാ സലിം ബിൻ സു വൈദാൻ പറഞ്ഞു.

യുവാവ് കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു റൗണ്ട് എബൗട്ടിന് ചുറ്റും രണ്ട് ടയറുകളിൽ വാഹനം ഓടിച്ചുകൊണ്ട് ഡ്രൈവിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും തൻ്റെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്ന രീതിയിലുള്ള അഭ്യാസപ്രകടനമാണ് ഇയാള്‍ ചിത്രീകരിച്ചത്.

വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്നത് യുഎഇയിലെ ഫെഡറൽ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. വാഹനം ചുവപ്പ് സിഗ്നൽ മറികടന്ന് പോയാലും വാഹനം പിടിച്ചെടുക്കും. ഈ വാഹനം തിരിച്ചു കിട്ടാൻ അരലക്ഷം ദിർഹം പിഴ അടക്കേണ്ടിവരും. ഒരു വർഷത്തിനിടെ കുറ്റകൃത്യം ആവർത്തിച്ചാൽ വാഹനം തിരികെ ലഭിക്കാൻ രണ്ട് ലക്ഷം ദിർഹം പിഴ ഈടാക്കും.

dot image
To advertise here,contact us
dot image