സ്പോൺസർഷിപ്പില്ലാതെ ജീവനക്കാരെ നിയമിക്കല്‍; 2000 റിയാൽ പിഴയും തടവും ശിക്ഷ

ഉടമയിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ജോലിയ്ക്ക് നിയമിക്കുന്നതും ഒമാനി തൊഴിൽ നിയമപ്രകാരം ശിക്ഷാർഹമാണ്
സ്പോൺസർഷിപ്പില്ലാതെ ജീവനക്കാരെ നിയമിക്കല്‍; 2000 റിയാൽ പിഴയും തടവും ശിക്ഷ

മസ്ക്കറ്റ്: രാജ്യത്ത് സ്പോൺസർഷിപ്പില്ലാത്ത ജീവനക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഒമാനിൽ ഇത് തൊഴിൽ നിയമപ്രകാരം ശിക്ഷാർഹമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതും കള്ളക്കടത്തുകാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഒമാൻ പൊലീസ് അറിയിച്ചു.

ഇതിലൂടെ ഉണ്ടാകുന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും സു​ര​ക്ഷ, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, പൊ​തു​ജ​നാ​രോ​ഗ്യം എ​ന്നി​വ​യി​ൽ ഉണ്ടാകുന്ന പ്ര​തി​കൂ​ല സ്വാ​ധീ​നവും ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​നെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​തി​നെ പ​റ്റി​ സ​മൂ​ഹ​ത്തെ തു​ട​ർ​ച്ച​യാ​യി ബോ​ധ​വ​ത്കരി​ക്കു​ന്നു​ണ്ടെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ സം​യു​ക്ത പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന്‍റെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ അ​ലി ബി​ൻ സ​ലേം അ​ൽ സ​വാ​യ് അറിയിച്ചു. ജോലി ചെയ്യാൻ ലൈസൻസില്ലാതെ ഒമാനി ഇതര തൊഴിലാളികളെ നിയമിക്കുന്നത് കുറ്റകരമായ കാര്യമാണ്.നിയമം ലംഘിച്ചാൽ 2000 റിയാൽ വരെ പിഴയും 10 മുതൽ 30 ദിവസംവരെ തടവും ശിക്ഷയായി ലഭിക്കും. ഉടമയിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ജോലിയ്ക്ക് നിയമിക്കുന്നതും ഒമാനി തൊഴിൽ നിയമപ്രകാരം ശിക്ഷാർഹമാണ്.

സ്പോൺസർഷിപ്പില്ലാതെ ജീവനക്കാരെ നിയമിക്കല്‍; 2000 റിയാൽ പിഴയും തടവും ശിക്ഷ
ജയിലുകളിലെ ജാതി വിവേചനം ഞെട്ടിക്കുന്നത്, അത് അവസാനിപ്പിക്കണം; ചീഫ് ജസ്റ്റിസ്

നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലും വ​ലി​യ ദോ​ഷം വ​രു​ത്തുമെന്നും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ച്ച​​വ​രെ ജോ​ലി​ക്ക്​ നി​യ​മി​ക്കു​ന്ന ഈ ​അ​പ​ക​ട​ക​ര​മാ​യ സാഹചര്യത്തെ ചെ​റു​ക്കാ​ൻ ത​ങ്ങ​ൾ വ​ലി​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെന്നും ഒമാൻ പൊലീസ് പറഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ​യും പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഈ ​ക​ഠി​ന​മാ​യ ദൗ​ത്യ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും ആ​ർഒപി പ​റ​ഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com