ഷാര്‍ജയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; പലസ്തീന്‍ ബാലന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്
ഷാര്‍ജയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; പലസ്തീന്‍ ബാലന് ദാരുണാന്ത്യം

ഷാർജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് 13 വയസ്സുള്ള പലസ്തീൻ ബാലന് ദാരുണാന്ത്യം. ഷാർജയിലെ അൽ താവൂൺ ഏരിയയിലെ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു സംഭവം. അപകട വിവരം ലഭിച്ച ഉടനെ പൊലീസും പട്രോളിം​ഗ് സംഘവും പാരാമെഡിക്കൽ ജീവനക്കാരും സംഭവ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്.

വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സിഗ്നൽ വന്നപ്പോള്‍ കുട്ടി റോഡ് മുറിച്ചുകടക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ക്രോസ് ചെയ്യുന്ന വാഹനത്തിൻ്റെ ഇടതുവശത്ത് നിന്ന് കുട്ടി പുറത്തേക്ക് വന്നതാണ് അപകടത്തിന് വഴിവെച്ചത്.

അമിതവേഗതയിൽ വാഹനമെന്നും വിവരമുണ്ട്. ഡ്രൈവറെ അൽ ബുഹൈറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് പൊലീസ് അധികൃതർ ഡ്രൈവർമാർക്ക് നിർദേശം നൽകി.

അതേസമയം ഷാർജയിലുണ്ടായ മറ്റൊരു അപകടത്തിൽ ആറുവയസ്സുള്ള അഫ്ഗാൻ സ്വദേശിയായ ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com