പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തർ സന്ദർശിക്കും

ഖത്തർ തടവിലാക്കിയ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് രാജ്യം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തർ സന്ദർശിക്കും

ന്യൂഡൽഹി: അബുദബിയിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് മന്ദിറിൻ്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിക്കും. രാജ്യത്തെ തലസ്ഥാനമായ ദോഹയിലേക്കാണ് മോദിയെത്തുന്നത്. ​​ഖത്തർ തടവിലാക്കിയ എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് രാജ്യം സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപിച്ചത്.

വ്യാപാരം, നിക്ഷേപം, ഊർജം, ഡിജിറ്റൽ ഡൊമെയ്ൻ തുടങ്ങി വിവിധ മേഖലകളിൽ മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി യുഎഇയിൽ എത്തുന്നത്. ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് ഖത്തറിലെ ദോഹയിലേക്ക് പോകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര മാധ്യമ സമ്മേളനത്തിലാണ് പറഞ്ഞത്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും മറ്റ് ഉന്നതരുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യന്‍ നാവികരുടെ മോചനത്തില്‍ പ്രധാനമന്ത്രി അമീറിനെ നന്ദി അറിയിക്കും. ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച് മൂന്നര മാസത്തിന് ശേഷം തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളിൽ ഏഴ് പേരും തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ ദോഹ സന്ദർശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ഇന്ത്യക്കാരുടെ തിരിച്ചുവരവിന് ഖത്തറിനോട് ഇന്ത്യ നന്ദിയുള്ളവരാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ മേഖലകളിൽ ഇന്ത്യ-ഖത്തർ സഹകരണം ക്രമാനുഗതമായി വളരുകയാണ്. 2016ലാണ് മോദിയുടെ ആദ്യ ഖത്തർ സന്ദർശനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com