ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള​ സേവന ഫീസ് പ്രഖ്യാപിച്ച് ഒമാന്‍

കര മാര്‍ഗമാണ് മദീനയിലേക്കോ മക്കയിലേക്കോ യാത്ര ചെയ്യുന്നതെങ്കില്‍ 4,613.23 സൗദി റിയാലായിരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള​ സേവന ഫീസ് പ്രഖ്യാപിച്ച് ഒമാന്‍

മസ്ക്കറ്റ്: രാജ്യത്ത് നിന്ന് ഹജ്ജ് യാത്രയ്ക്കുള്ള സേവന നിരക്ക് എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗമുള്ള യാത്രയ്ക്ക് 6,274.98 സൗദി റിയാലും, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് ഫീസെന്ന് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു. അതേസമയം കര മാര്‍ഗമാണ്  മദീനയിലേക്കോ മക്കയിലേക്കോ യാത്ര ചെയ്യുന്നതെങ്കില്‍ 4,613.23 സൗദി റിയാലായിരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ് ഉള്‍പ്പടെ ടെൻ്റ്, ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിനുള്ള ചെലവ് (ആർഒ 2.5), വിസ ഫീസ് എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ, ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് എന്നീ ചെലവുകളും പാക്കേജ് തുകയില്‍ ഉള്‍പ്പെടെമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്കുള്ള​ സേവന ഫീസ് പ്രഖ്യാപിച്ച് ഒമാന്‍
മാസപ്പടി വിവാദം: കെഎസ്ഐഡിസി വിശദീകരണം നൽകിയെന്ന് മന്ത്രി പി രാജീവ്

നവംബർ അഞ്ചിനായിരുന്നു ഹജ്ജ് രജിസ്ട്രേഷൻ പൂർത്തിയായത്. ഈ വർഷത്തെ ഹജ്ജിനായി രാജ്യത്ത് നിന്ന് ലഭിച്ചത് 34,126 അപേക്ഷകളാണ്. കഴിഞ്ഞ വർഷത്തെക്കാളും കൂടുതൽ തീർത്ഥാടകർ ഇത്തവണ ഹജ്ജ് കര്‍മ്മം നിർവഹിക്കുന്നതിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ലെ ഹജ്ജ് സീസൺ അവസാനിച്ചയുടനെ തന്നെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ സൗദി ഇത്തവണ നടത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com