സൗദിയില്‍ മലയാളി അധ്യാപിക നിര്യാതയായി

നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
സൗദിയില്‍ മലയാളി അധ്യാപിക നിര്യാതയായി

റിയാദ്: സൗദിയില്‍ ഹൃദയാഘാതം മൂലം മലയാളി അധ്യാപിക നിര്യാതയായി. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയായ വീണ കിരണ്‍ (37) ആണ് മരിച്ചത്. ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ റിയാദ് ഹയാത്ത് നാഷ്നല്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുെവങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് ആറുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

റിയാദ് മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷ്നല്‍ സ്കൂളില്‍ ഒമ്പത് വര്‍ഷത്തോളമായി അധ്യാപികയായിരുന്നു വീണ. 17 വര്‍ഷമായി വീണ റിയാദിൽ തന്നെയാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. നാട്ടിലെത്തിച്ചായിരിക്കും സംസ്കരിക്കുന്നത്.

ഭര്‍ത്താവ്: കിരണ്‍ ജനാര്‍ദ്ദനന്‍, റിയാദ് മലാസിലുള്ള ഇന്‍റര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരനാണ്. മകൾ: അവന്തികാ കിരണ്‍, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷനൽ സ്കൂളിലാണ് മകൾ പഠിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com