പുതിയ ബ്രാന്‍ഡ് ലോ​ഗോ പരിചയപ്പെടുത്തി ഷാർജ

പുതിയ ബ്രാന്‍ഡ് ലോ​ഗോ പരിചയപ്പെടുത്തി ഷാർജ

ജനുവരി 28 ഞായറാഴ്ച നഗരത്തിലെ അൽ നൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് ഷാർജയുടെ പുതിയ ഐഡൻ്റിറ്റി വെളിപ്പെടുത്തിയത്.

ഷാ​ർ​ജ: പുതിയ ബ്രാൻഡ് ലോ​ഗോ പരിചയപ്പെടുത്തി ഷാ​ർ​ജ. അ​റ​ബ്​ സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ലാണ് ലോ​ഗോ രൂപപ്പെടുത്തിയിരിക്കുന്നത്. ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെയ്ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യാ​ണ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തത്.

ജനുവരി 28 ഞായറാഴ്ച നഗരത്തിലെ അൽ നൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് ഷാർജയുടെ പുതിയ ഐഡൻ്റിറ്റി വെളിപ്പെടുത്തിയത്. പുതിയ ഐഡൻ്റിറ്റി ആരംഭിക്കുന്നതോടെ താമസത്തിനും വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള എമിറേറ്റിൻ്റെ സ്ഥാനം ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഷാർജ. വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നീ മേഖലകളിലെ ആകർഷണീയതയ്‌ക്കൊപ്പം ഷാർജയുടെ ശക്തിയും വ്യതിരിക്ത സവിശേഷതകളും തിരിച്ചറിയുന്നതിന് അനുസരിച്ചാണ് പുതിയ ഐഡൻ്റിറ്റി വികസിപ്പിച്ചതെന്നും അ​ൽ ഖാ​സി​മി പറഞ്ഞു. പുതിയ ഐഡൻ്റിറ്റി എമിറേറ്റിൻ്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'കഴിഞ്ഞ 52 വർഷമായി ഷാർജ അതിവേഗം വളർന്നു. ഈ ഐഡൻ്റിറ്റി ആളുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഒന്നാണ്. 'നിങ്ങളുടെ ഷാർജ' എന്ന എമിറേറ്റിൻ്റെ സാരാംശം ഉൾക്കൊള്ളുന്ന ടാഗ് ലൈനോടുകൂടിയാണ് വി​നോ​ദ​സ​ഞ്ചാ​ര കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചത്. ഷാർജയുടെ തുടർച്ചയായ വളർച്ചയെ പിന്തുണയ്ക്കുന്ന മികച്ച സേവനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്നും'. അൽ ഖാസിമി പറഞ്ഞു.

ഷാ​ർ​ജ​യു​ടെ സാം​സ്കാ​രി​ക​മാ​യ സ​വി​ശേ​ഷ​ത പറയുന്നതാണ് ലോ​ഗോ​യി​ലെ അ​റേ​ബ്യ​ൻ വാ​സ്തു​ശി​ൽ​പ രീ​തി. ‘നി​ങ്ങ​ളു​ടെ ഷാ​ർ​ജ’ ത​ല​ക്കെ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര കാ​മ്പ​യി​നും തു​ട​ക്കം കു​റി​ച്ചു. ഷാ​ർ​ജ സ​ർ​ക്കാ​റി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ന്നാ​ണ്​ പു​തി​യ ലോ​​ഗോ ബ്രാ​ൻ​ഡ്​ രൂ​പ​പ്പെ​ടു​ത്തിയിരിക്കുന്നത്. ​

Related Stories

No stories found.
logo
Reporter Live
www.reporterlive.com