കാറുകളുടെ ബംബറിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് മനുഷ്യക്കടത്ത്; പിടികൂടി ഷാർജ കസ്റ്റംസ്

രണ്ട് വാഹനങ്ങളിലായി രണ്ടുപേരെയാണ് കടത്താന് ശ്രമിച്ചത്.

dot image

ഷാർജ: കാറുകളുടെ പിന്നിലെ ബംബറിനുള്ളിൽ സ്ഥാപിച്ച രഹസ്യ അറയിൽ ചെറിയ പെട്ടികളിലാക്കി മനുഷ്യക്കടത്ത് നടത്താൻ ശ്രമിച്ച രണ്ട് പേരെ പിടിക്കൂടി. ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് കുറ്റകൃത്യം കണ്ടെത്തിയത്. രണ്ട് വാഹനങ്ങളിലായി രണ്ടുപേരെയാണ് കടത്താന് ശ്രമിച്ചത്. സംഭവത്തില് വാഹനങ്ങളുടെ ഡ്രൈവർമാരെയും നിയമവിരുദ്ധരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമ അധികാരികൾക്ക് മുമ്പില് ഹാജരാക്കി. ഇവരെ യുഎഇയിലേക്ക് ആണ് കടത്താൻ ശ്രമിച്ചത്.

റോഡുകളിൽ എക്സ്റേ സ്കാനറുകൾ ഉപയോഗിച്ച് വാഹനങ്ങൾ പരിശോധന നടത്തിയപ്പോൾ ആണ് ഇവരെ കണ്ടെത്തിയത്. നിഴഞ്ഞുകയറ്റ പ്രവർത്തനങ്ങൾ ഗുരുതരമായ കുറ്റകൃത്യ മാണെന്ന് ഷാർജ കസ്റ്റംസ് അതോറിറ്റിയിലെ ടെർമിനൽസ് ആൻഡ് ബോർഡർ പോയിന്റ് അഫയേഴ്സ് ഡയറക്ടർ മുഹമ്മദ് അൽ റൈസി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ പക്കൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച ഒമാൻ അതിർത്തിയിൽ എക്സ്-റേ സ്കാനർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നുഴഞ്ഞുകയറ്റം കണ്ടെത്തിയിരുന്നു.

dot image
To advertise here,contact us
dot image