വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പുകവലിച്ചാല്‍ പിഴകിട്ടും; പരിസ്ഥിതി നിയമം കർശനമാക്കാന്‍ കുവൈറ്റ്

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം
വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പുകവലിച്ചാല്‍ പിഴകിട്ടും;   പരിസ്ഥിതി നിയമം കർശനമാക്കാന്‍ കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക ലംഘനം ​ഗുരുതര കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം.

പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 250 ദിനാറായിരിക്കും പിഴയായി ചുമത്തുക. സ്കൂൾ, സർവകലാശാല തുടങ്ങിയ ഇടങ്ങളിൽ വെച്ച് പുകവലിച്ചാൽ പിഴയായി 50 ദിനാർ മുതൽ 100 ദിനാർ വരെയും ഈടാക്കും. ശീ​ത​കാ​ല ക്യാ​മ്പു​ക​ൾ നടത്തുന്ന പ്രദേശങ്ങളിൽ മാലിന്യം കത്തിക്കാനോ മണ്ണുകുഴിക്കാനോ സിമന്റ് ഉപയോ​ഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ല. പരിസര പ്രദേശങ്ങളിലെ സസ്യങ്ങളും മരങ്ങളും പിഴുതെറിഞ്ഞാലും പിഴകിട്ടും.

വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പുകവലിച്ചാല്‍ പിഴകിട്ടും;   പരിസ്ഥിതി നിയമം കർശനമാക്കാന്‍ കുവൈറ്റ്
എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു

പരിസ്ഥി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും നിയമ ലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കുമെന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നുമാണ് പ്ര​തീ​ക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com