നബിദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങൾ; സൗജന്യ പാര്ക്കിംഗ് ഉള്പ്പടെയുളള ആനുകൂല്യങ്ങള്

യുഎഇ ഉള്പ്പടെയുളള വിവിധ ഗള്ഫ് രാജ്യങ്ങളില് നബിദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയത്

dot image

അബുദബി: യുഎഇ ഉള്പ്പടെയുളള വിവിധ ഗള്ഫ് രാജ്യങ്ങള് നബിദിനം ആഘോഷിച്ചു. നബിദിനത്തോടനുബന്ധിച്ച് പൊതു ജനങ്ങള്ക്ക് സൗജന്യ വാഹന പാര്ക്കിംഗ് ഉള്പ്പടെയുളള ആനുകൂല്യങ്ങള് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള് നബിദിനാശംസകള് നേര്ന്നു.

യുഎഇ ഉള്പ്പടെയുളള വിവിധ ഗള്ഫ് രാജ്യങ്ങളില് നബിദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയത്. യുഎഇയിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പ്രത്യേക പ്രാര്ത്ഥനയില് ആയിരക്കണക്കിന് വിശ്വാസികള് പങ്കെടുത്തു. ഒമാന്, കുവൈത്ത് ഉള്പ്പടെയുളള വിവിധ രാജ്യങ്ങളിലും നബിദിനത്തിന്റെ ഭാഗമായി പ്രത്യേക പ്രാര്ത്ഥനകളും ആഘോഷങ്ങളും സംഘടിപ്പിച്ചു.

വിവിധ പ്രവാസി സംഘടനകളും ആഘോഷങ്ങളുടെ ഭാഗമായി. സെമിനാര്, പ്രഭാഷണം, അന്നദാനം, കുട്ടികളുടെ കലാപരിപാടികള് എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. ബഹ്റൈന് ഉള്പ്പെടെയുളള വിവിധ രാജ്യങ്ങളില് ഇന്നലെയായിരുന്നു നബിദിനാഘോഷം. യുഎഇയില് ഷാര്ജ ഒഴികെയുളള എമിറേറ്റുകളില് നാളെയാണ് നബിദിനത്തിന്റെ ഭാഗമായുളള പൊതുഅവധി. ശനി, ഞായര് ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള് മൂന്നു ദിവസത്തെ അവധി ലഭിക്കും.

അതേസമയം ഷാര്ജയിലെ ജീവനക്കാര്ക്ക് ഇന്നും അവധിയായിരുന്നതിനാല് ആകെ നാല് ദിവസം അവധി ലഭിക്കും. അബുദബി, ദുബായ് എന്നിവിടങ്ങളില് നാളെ പാര്ക്കിംഗ് സൗജന്യമായിരിക്കും. അബുദബിയില് നാളെ ടോളും ഈടാക്കില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഷാര്ജയില് ഇന്നും നാളെയുമാണ് സൗജന്യ പാര്ക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം എന്നിവര്ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും നബിദിനാശംസകള് നേര്ന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image