ലിബിയക്ക് കൂടുതൽ സഹായവുമായി സൗദി;അവശ്യവസ്തുക്കളുമായുള്ള രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ വിമാനവുമെത്തി

40 ടണ് സാധനങ്ങളുമായാണ് സൗദിയില് നിന്നുളള രണ്ടാമത്തെ വിമാനം ഇന്ന് ലിബിയയിലെ ബെനിന വിമാനത്താവളത്തിലെത്തിയത്

dot image

റിയാദ്: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് കൂടുതല് സഹായങ്ങള് ലഭ്യമാക്കി സൗദി അറേബ്യ. അവശ്യ വസ്തുക്കളുമായുളള സൗദിയുടെ രണ്ടാമത്തെ വിമാനം ലിബിയയില് എത്തി. ലിബിയയിലെ ദുരിതാശ്വാസ പ്രവര്ത്തനങ്ങളിലും സൗദി അറേബ്യ സജീവമാണ്.

പ്രളയക്കെടുതി മൂലം ദുരിമനുഭവിക്കുന്ന ലിബിയക്ക് പരമാവധി സഹായം എത്തിക്കുന്നതിനുളള ശ്രമത്തിലാണ് സൗദി ഭരണകൂടം. 40 ടണ് സാധനങ്ങളുമായാണ് സൗദിയില് നിന്നുളള രണ്ടാമത്തെ വിമാനം ഇന്ന് ലിബിയയിലെ ബെനിന വിമാനത്താവളത്തിലെത്തിയത്. ഭക്ഷ്യ വസ്തുക്കള്ക്ക് പുറെമ മരുന്നുകള്, ടെന്റുകള്, മെഡിക്കല് ഉപകരണങ്ങള് എന്നിവയും ഇതില് ഉള്പ്പെടുന്നു. വരും ദിവസങ്ങളില് കൂടുതല് സഹായം എത്തിക്കുന്നതിനായുള്ള നടപടികളാണ് സൗദിയില് പുരോഗമിക്കുന്നത്.

സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെയും നിര്ദേശ പ്രകാരം കിംഗ് സല്മാന് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായങ്ങള് ലഭ്യമാക്കുന്നത്. 90 ടണ് അവശ്യ വസ്തുക്കളുമായി സൗദിയില് നിന്നുളള ആദ്യ വിമാനം ശനിയാഴ്ച ലിബിയയില് എത്തിയിരുന്നു. അവശ്യഭക്ഷണവും പാര്പ്പിട വസ്തുക്കളും ഉള്പ്പെടെയുള്ളവയായിരുന്നു ആദ്യ വിമാനത്തില് എത്തിച്ചത്. റിയാദ് ആസ്ഥാനമായുള്ള കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന് എയ്ഡ് ആന്ഡ് റിലീഫ് സെന്ററില് നിന്നുളള സംഘം ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി ഇപ്പോള് ലിബിയയില് ഉണ്ട്. ലിബിയന് റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് സഹായങ്ങള് വിതരണം ചെയ്യുന്നത്.

dot image
To advertise here,contact us
dot image