
May 23, 2025
03:42 AM
അബുദബി: യുഎഇ സര്‍ക്കാരിന്റെ വരുമാനത്തില്‍ കഴിഞ്ഞവർഷം 31.8 ശതമാനത്തിന്റെ വര്‍ധന. ഉയര്‍ന്ന എണ്ണവിലയും സമ്പദ് വ്യവസ്ഥയിലെ ശക്തമായ വളര്‍ച്ചയുമാണ് വരുമാന വര്‍ധനവിന് വഴി വെച്ചത്.
ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇയുടെ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം യുഎഇ സമ്പദ് വ്യവസ്ഥയില്‍ 7.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മിക്കവാറും എല്ലാ മേഖലകളിലും വികസനക്കുതിപ്പ് പ്രകടമായിരുന്നുവെന്നും ഷെയ്ഖ് മക്തൂം പറഞ്ഞു.