
അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില് ചെറിയ തോതില് മഴ പെയ്തു. ഫുജൈറ, ഖോര്ഫക്കാന് തുടങ്ങിയ മേഖലകളിലാണ് മഴ ലഭിച്ചത്. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പുലര്കാലങ്ങളിലും രാവിലെയും മൂടല് മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ദൂരക്കാഴ്ച മറയാന് സാധ്യതയുളളതിനാല് വാഹനം ഓടിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
ശൈത്യകാലത്തിന് മുന്നോടിയായി വരും ദിവസങ്ങളില് രാജ്യത്തെ താപ നില കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 45 ഡിഗ്രി സെല്ഷ്യസ് ആണ് ഇപ്പോള് രാജ്യത്തെ ഉയര്ന്ന താപനില.