'ലഹരി ഉപയോഗം മൂലം ആദ്യ ഭാര്യയെ ഒഴിവാക്കി, രണ്ടാം ഭാര്യയെ പണത്തിനായി ഉപദ്രവിക്കും';ജബ്ബാറിനെതിരെ നാട്ടുകാർ

പലവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുടുംബം ഒത്തുതീര്‍പ്പാക്കിയെന്ന് നാട്ടുകാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു

'ലഹരി ഉപയോഗം മൂലം ആദ്യ ഭാര്യയെ ഒഴിവാക്കി, രണ്ടാം ഭാര്യയെ പണത്തിനായി ഉപദ്രവിക്കും';ജബ്ബാറിനെതിരെ നാട്ടുകാർ
dot image

കോഴിക്കോട്: ഫറൂഖ് കോളേജിന് സമീപം ഭാര്യയെ വെട്ടിയ ഭര്‍ത്താവ് ജബ്ബാര്‍ ലഹരിക്കടിമയെന്ന് നാട്ടുകാര്‍. പലവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുടുംബം ഒത്തുതീര്‍പ്പാക്കിയെന്ന് നാട്ടുകാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ലഹരി ഉപയോഗം മൂലം ആദ്യവിവാഹം ഒഴിവാക്കിയാണ് രണ്ടാമത് മുനീറയെ വിവാഹം കഴിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ ജബ്ബാര്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

ജബ്ബാറിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മുനീറ ഇന്ന് രാവിലെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ തന്നെ ജബ്ബാര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

Content Highlights: Locals say that husband who beat his wife near Farooq College is a drug addict

dot image
To advertise here,contact us
dot image